ഹാട്രിക് തിളക്കത്തിൽ മുസിയാല; ബയേൺ തേരോട്ടം തുടരുന്നു

ഡി എഫ് ബി പോക്കൽ കപ്പിൽ മെയ്ൻസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക്‌ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്. എതിർ ടീമിന് ഒരു അവസരവും നൽകാതെ ആയിരുന്നു ബയേൺ മ്യൂണിക് കളിച്ചത്.

ബയേണിനായി ജമാൽ മുസിയാല ഹാട്രിക് നേടി തിളങ്ങി. മത്സരത്തിൽ 2, 37, 45+4 എന്നീ മിനിറ്റുകളിൽ ആയിരുന്നു മുസിയാലയുടെ ഗോളുകൾ പിറന്നത്. ലിയോറി സനെയുടെ വകയായിരുന്നു മത്സരത്തിലെ മറ്റ് ഒരു ഗോൾ പിറന്നത്.

ബുണ്ടസ് ലീഗയിലും തകർപ്പൻ പ്രകടനമാണ് ബയേൺ നടത്തുന്നത്. എട്ടു മത്സരങ്ങളിൽ നിന്നും ആറ് വിജയവും രണ്ട് സമനിലയുമായി 20 പോയിന്റാണ് ഇതുവരെയുള്ള ടീമിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ആർ ബി ലെപ്സിക്കിനും ഇത്രതന്നെ പോയിന്റ് തന്നെയാണ് ഉള്ളത് എന്നാൽ ഗോൾ വ്യത്യാസത്തിൽ ബയേൺ ആണ് മുന്നിലുള്ളത്. 

 ബുണ്ടസ് ലീഗയിൽ നവംബർ രണ്ടിനാണ് ബയേണിന്റെ അടുത്ത മത്സരം. യൂണിയൻ ബെർലിനെതിരെയാണ് ബയേൺ കളിക്കുക.